(www.panoornews.in)തലശ്ശേരി കായത്ത് റോഡിനു സമീപം 0.39 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
തലശ്ശേരി ഒ.വി റോഡിൽ ടി.പി. മൻസിൽ എ.പി. സഫ്വാൻ (26), ചമ്പാട് തയ്യുള്ളതിൽ ഹാസിൽ പി. നിനാസ് (27), തലശ്ശേരി ഒ.വി. റോഡിൽ പി.കെ. ഹൗസിൽ പി.കെ. ഷറഫുദീൻ (29) എന്നിവരാണ് അറസ്റ്റിലായത്.
യുവാക്കൾ പരസ്പരം ബഹളമുണ്ടാക്കുന്നതിനെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇവർ ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിൽ എം.ഡി.എം.എ. കണ്ടെത്തിയത്.
MDMA seized from youths who were making noise outside their premises; Thalassery and Chambad natives arrested*










































